കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രനേഡ് ഉപയോഗിക്കുന്നതില്‍ പ്രത്യേക പരിശീലനം തുടങ്ങി. നിലവില്‍ പൊലീസ് സ്റ്റേഷനുകളില്‍ ഉള്ള പഴയ ഗ്രനേഡുകള്‍ക്ക് പകരം പുതിയവ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. എസ് ഐമാര്‍, ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവര്‍ക്കാണ് ജില്ലാ പൊലീസ് സുയുധ സേനാക്യാമ്പില്‍ പരിശീലനം നല്‍കുന്നത്. നിലവില്‍ അതാതു പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള ഗ്രനേഡുകള്‍ പലപ്പോഴും പൊട്ടാറില്ലെന്നു പറയുന്നു. കാലപ്പഴക്കവും ഉപയോഗിക്കുന്നതിലെ പാകപ്പിഴകളുമാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് പഴയ ഗ്രനേഡുകള്‍ സായുധ സേനാ ക്യാമ്പിലെത്തിച്ച് പൊട്ടിച്ചു പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്. പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകളും ഗ്രനേഡ് ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കാന്‍ ഇടയാക്കിയതായി പറയുന്നു.
തിരഞ്ഞെടുപ്പിനിടയില്‍ സംഘര്‍ഷ സാധ്യത; ഗ്രനേഡ് ഉപയോഗിക്കുന്നതില്‍ പ്രത്യേക പരിശീലനം തുടങ്ങി
mynews
0
