യുഡിഎഫിനുണ്ടായ തോൽവി, കാസർകോട് ജില്ലയിലെ വിവിധയിടങ്ങളിൽ ലീഗ് നേതാക്കളുടെ കോലം കത്തിച്ചു

 കേൾക്കാംകാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്ത് വന്നപ്പോൾ ചില നേതാക്കൾക്കെതിരെ ശക്തമായ പ്രതിഷേധവും താക്കീതുമായി ലീഗ് അണികൾ. കാസർകോട് നഗരസഭയിലെ മുൻ വൈസ് ചെയർമാനും കാസർകോട് മണ്ഡലം മുൻ മുസ്ലീം ലീഗ് നേതാവിനും എതിരെയാണ് തളങ്കരയിൽ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി രംഗത്തെത്തി കോലം കത്തിച്ചത്.കാസ‌ർകോട് തീ പാറിച്ച് ഇരുമുന്നണികളും

ഉദുമയിൽ മുതിർന്ന മുസ്ലീം ലീഗ് നേതാവിന് നേരെയും സമാനമായ പ്രതിഷേധമുണ്ടായി. മൂന്ന് തവണ മത്സര രംഗത്തുണ്ടായവർ പിന്മാറണമെന്ന മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ലംഘിക്കുന്ന നേതാക്കളാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതെന്നും കാലു വാരുന്നതെന്നും ഇവർ പറയുന്നു.


പള്ളിക്കര പഞ്ചായത്തിൽ യുഡിഎഫിനുണ്ടായ‌ പരാജയത്തിൽ പ്രതിഷേധിച്ച്‌ മുസ്ലിംലീഗ്‌ പ്രവർത്തകർ ലീഗ്‌  ജില്ലാ സെക്രട്ടറി കെ ഇ എ ബക്കറിന്റെ കോലം കത്തിച്ച്‌ പ്രകടനവും നടത്തി. കെ ഇ എ ബക്കറിന്റെയും ഡിസിസി പ്രസിഡന്റ്‌  ഹക്കീം കുന്നിലിന്റെയും വീടുകൾ ഉൾപ്പെടുന്ന യുഡിഎഫിന്റെ സിറ്റിങ് സീറ്റായ പള്ളിക്കര വാർഡിൽ‌ സിപിഐ എം സ്വതന്ത്ര സ്ഥാനാർഥി വി കെ അനിതയും മൗവ്വൽ വാർഡിൽ ഐഎൻഎൽ സ്ഥാനാർഥി മൗവ്വൽ കുഞ്ഞബ്ദുള്ളയുമാണ്‌ മികച്ച‌ വിജയം നേടിയത്‌‌. 

പഞ്ചായത്ത്‌ ഭരണം സ്വപ്‌നം കണ്ട യുഡിഎഫിന്‌ കനത്ത തിരിച്ചടിയാണ്‌  ഉണ്ടായത്‌. പള്ളിക്കര പഞ്ചായത്തിൽ 22ൽ 14 സീറ്റുകളും നേടി എൽഡിഎഫ്‌ ഭരണം നില നിർത്തി.  പഞ്ചായത്തിലെ തോൽവിക്ക്‌‌ കാരണം ലീഗ്‌ ജില്ലാ സെക്രട്ടറി കെ ഇ എ ബക്കറിന്റെ  നേതൃത്വത്തലുള്ള യുഡിഎഫ്‌ നേതാക്കളാണ്‌ ആരോപിച്ചാണ്‌ ലീഗുകാർ പള്ളിക്കര തൊട്ടിയിൽ കോലം കത്തിച്ച്  പ്രവർത്തകർ പ്രകടനം നടത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today