മൂന്നാം ഏകദിനം ബുധനാഴ്ച; വിരാട് കോഹ്ലിയെ കാത്ത് നാണക്കേടിന്റെ റെക്കോര്‍ഡ്

 കാന്‍ബെറ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ അവസാന മത്സരം ബുധനാഴ്ച നടക്കാനിരിക്കുമ്ബോള്‍, ഇന്ത്യന്‍ നായകന്‍ കാത്തിരിക്കുന്നത് നാണക്കേടിന്റെ റെക്കോര്‍ഡോ?. മൂന്നാം മത്സരത്തിലും ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ പരമ്ബര തൂത്തുവാരിയാല്‍ നായകനെന്ന നിലയില്‍ കോഹ്ലി ഒട്ടും ആഗ്രഹിക്കാത്ത റെക്കോര്‍ഡാകും ലഭിക്കുക. ‌


- ഈ വര്‍ഷം ഇന്ത്യന്‍ ടീം സമ്ബൂര്‍ണമായി പരാജയപ്പെടുന്ന രണ്ടാമത്തെ ഏകദിന പരമ്ബരയാകും ഇത്. നേരത്തെ കോവിഡിന് മുന്‍പ് ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്ബരയിലും ഇന്ത്യ സമ്ബൂര്‍ണമായി പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം 66 റണ്‍സിനും രണ്ടാമത്തെ മത്സരം 51 റണ്‍സിനും ഇന്ത്യ പരാജയപ്പെട്ടിരുന്നു.



ബുധനാഴ്ചത്തെ മത്സരം കൂടി കൈവിട്ടാല്‍ തുടര്‍ച്ചയായി ആറ് ഏകദിനങ്ങളിലാണ് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ പരാജയപ്പെടുക. ഇതു സംഭവിച്ചാല്‍ തുടര്‍ച്ചയായി ഏകദിന മത്സരങ്ങള്‍ തോറ്റ ഇന്ത്യന്‍ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ വിരാട് കോഹ്ലി രണ്ടാമത്തെത്തും. ഏഴ് മത്സരങ്ങള്‍ തോറ്റ സുനില്‍ ഗവാസ്കര്‍ മാത്രമാകും കോഹ്ലിയുടെ മുന്നില്‍.



എം എസ് ധോണി, രവി ശാസ്ത്രി, ദിലീപ് വെങ്സാര്‍ക്കര്‍ എന്നീ മുന്‍ ക്യാപ്റ്റന്മാരാണ് ഏകദിനത്തില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോറ്റത്. 1981ല്‍ സുനില്‍ ഗവാസ്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം തുടര്‍ച്ചയായി ഏഴ് ഏകദിനങ്ങളിലാണ് പരാജയമറിഞ്ഞത്.


തുടര്‍ച്ചയായി ഏറ്റവുമധികം ഏകദിന മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ 


സുനില്‍ ഗവാസ്കര്‍- 7 (1981)

ദിലീപ് വെങ്സാര്‍ക്കര്‍- 5 (1989)

രവി ശാസ്ത്രി- 5 (1988)

എം എസ് ധോണി - 5 (2015-16)

വിരാട് കോഹ്ലി - 5 (2020)


ഓസ്ട്രേലിയയോട് അവസാന മത്സരം തോറ്റാല്‍, അഞ്ചില്‍ അധികം മത്സരങ്ങളില്‍ ഇന്ത്യ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഏഴാമത്തെ തവണയായിരിക്കും. 1981ല്‍ സുനില്‍ ഗവാസ്കറിന്റെയും ഗുണ്ടപ്പ വിശ്വനാഥിന്റെയും ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ തുടര്‍ച്ചയായി തോറ്റത് എട്ടു മത്സരങ്ങളിലാണ്. 1989ല്‍ വെങ് സാര്‍ക്കറിന്റെയും ശ്രീകാന്തിന്റെയും ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായി ഏഴു മത്സരങ്ങള്‍ തോറ്റു.


أحدث أقدم
Kasaragod Today
Kasaragod Today