ബിപിഎൽ വിഭാഗത്തിനുള്ള സൗജന്യ വാട്ടർ കണക്‌ഷന് ആധാർ നിർബന്ധം

 തിരുവനന്തപുരം ∙ പുതിയ വാട്ടർ കണ‍ക്‌ഷനായി ബിപിഎൽ ആനുകൂല്യത്തിനുള്ള അപേക്ഷയ്ക്കൊപ്പം ആധാറിന്റെ പകർപ്പ് വാട്ടർ അതോറിറ്റി നിർബന്ധമാക്കി. പ്രവർത്തനക്ഷമമായ മീറ്ററുകൾ ഉള്ള ബിപിഎൽ ഉപയോക്താക്കൾക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.

ആനുകൂല്യത്തിനായി പുതുതായി ലഭിക്കുന്ന അപേക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ സ്വ‍ീകരിക്കാവൂവെന്നും അതോറിറ്റിയുടെ സർക്കുലറിൽ പറയുന്നു.വാട്ടർ അതോറിറ്റിയിൽ നിലവിൽ 15,000 ലീറ്ററിൽ താഴെ പ്രതിമാസ ഉപഭോഗം ഉള്ള ബിപിഎൽ വിഭാഗത്തിൽപെട്ട 2.05 ലക്ഷം ഉപയോക്താക്കൾക്കു സൗജന്യമായാണ് ശുദ്ധജലം നൽകി വരുന്നത്.ആനുകൂല്യം ലഭിക്കുന്നതിന് എല്ലാ വർഷവും ജനുവരി 30നു മുൻപ് ഉപയോക്താക്കൾ അപേക്ഷകൾ പുതുക്കി നൽകണം. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ഇത്തരം ഉപയോക്താക്കളെ ഓഫിസുകളിലേക്കു വരുത്തുന്നതു ബു‍ദ്ധിമുട്ടുണ്ടാക്കി.തുടർന്നാണ് 20201ലെ ബിപിഎൽ ആനുകൂല്യത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതു സംബന്ധിച്ച് വാട്ടർ അതോറിറ്റി സർക്കുലർ പുറത്തിറക്കിയത്.നിലവിൽ ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന ഉപയോക്താക്കൾക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി അടുത്ത വർഷം ജൂൺ 30 വരെ നീട്ടി.


Previous Post Next Post
Kasaragod Today
Kasaragod Today