അജ്മീര്‍: ചന്ദ്രനെ പിടിച്ചു തരാം എന്ന് ചിലര്‍ പറയാറുണ്ട്. അത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഒരു ഭര്‍ത്താവ്. രാജസ്ഥാന്‍ സ്വദേശിയായ ധര്‍മ്മേന്ദ്ര. വിവാഹ വാര്‍ഷിക ദിനത്തില്‍ ചന്ദ്രനിലെ മൂന്ന് ഏക്കര്‍ സ്ഥലം ഭാര്യ സപ്ന അനിജയ്ക്ക് സമ്മാനിച്ചാണ് ധര്‍മ്മേന്ദ്ര ഞെട്ടിച്ചത്. ഭാര്‍ത്താവ് നല്‍കിയ വിവാഹ സമ്മാനത്തിന്റെ ഞെട്ടലിലാണ് ഭാര്യ സപ്ന അനിജയും.
എട്ടാം വിവാഹ വാര്‍ഷികത്തിലാണ് ഭാര്യക്ക് വ്യത്യസ്തമായ ഒരു സമ്മാനം നല്‍കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്ന് ധര്‍മ്മേന്ദ്ര വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ഈ ആലോചനയ്ക്ക് ഒടുവിലാണ് ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി ഭാര്യയ്ക്ക് സമ്മാനിക്കാന്‍ തീരുമാനിച്ചത്.
അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലൂടെയാണ് ധര്‍മേന്ദ്ര സ്ഥലം വാങ്ങിയത്. സ്ഥലം വാങ്ങല്‍ ഇടപാട് പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുത്തു. “ഞാന്‍ സന്തുഷ്ടനാണ്. രാജസ്ഥാനില്‍ ചന്ദ്രനില്‍ ഭൂമി വാങ്ങിയ ആദ്യ മനുഷ്യന്‍ ഞാനാണെന്ന് ഞാന്‍ കരുതുന്നു,” അദ്ദേഹം പറഞ്ഞു.