സമൂഹ വിവാഹം നടത്താനൊരുങ്ങി ബിഗ് ടിക്കറ്റ് വിജയിഅബ്ദുൽ സലാം

 അബുദാബി∙ സമ്മാനത്തുകയിൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുമെന്നു ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 39.79 കോടി രൂപ (2 കോടി ദിർഹം) നേടിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി എൻ.വി അബ്ദുൽ സലാം. മസ്കത്തിൽ   ഷോപ്പിങ് സെന്റർ‌ നടത്തുകയാണ് എടവനാട് ചേനായി നമ്പിടാംവീട്ടിൽ അബ്ദുൽ സലാം.  സമൂഹ വിവാഹം നടത്താനാണു പ്രഥമ പരിഗണന.  ഭാര്യ അൻസിനയും മക്കളായ ഫൈഹ സലാം, മുഹമ്മദ് യാസീൻ എന്നിവരും ഉടൻ മസ്കത്തിലെത്തും. 


മലയാളികളായ സജു തോമസ് (6 കോടി രൂപ ), വിജ്നീത മക്കുന്നി (11 ലക്ഷം രൂപ), സെലിൻ ചാക്കോ (7 ലക്ഷം രൂപ) എന്നിവരും വിജയികളായിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today