ന്യൂഡൽഹി: റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്കെതിരേ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷൻ (എൻബിഎ) രംഗത്ത്. രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങൾ അർണബിന് ചോർന്ന് കിട്ടിയെന്ന് തെളിയിക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്നതോടെയാണ് എൻബിഎ രംഗത്തെത്തിയത്.
ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനിൽനിന്ന് അർണബിന്റെ റിപ്പബ്ലിക് ടിവിയെ പുറത്താക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ബാർകുമായി ചേർന്ന് റേറ്റിംഗിൽ നടക്കുന്ന കൃത്രിമത്തെ കുറിച്ച് നാലുവർഷമായി എൻബിഎ പറയുന്ന കാര്യങ്ങൾ സത്യമായിരിക്കുകയാണെന്നും അസോസിയേഷൻ അറിയിച്ചു.