കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ പറമ്പിലെ രതീഷിനെ(21)യാണ് അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാല്‍ സ്വദേശിനിയും മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ഥിനിയുമായ പതിനഞ്ചുകാരിയുടെ പരാതിപ്രകാരമാണ് രതീഷിനെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. കേസ് പിന്നീട് ചിറ്റാരിക്കാല്‍ പൊലീസിന് കൈമാറുകയായിരുന്നു. അഞ്ചുമാസം മുമ്പ് ചിറ്റാരിക്കാലിലെ വീട്ടില്‍ വെച്ച് രതീഷ് തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞിരുന്നു
മേൽപറമ്പ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ
mynews
0