ബദിയടുക്കയിൽ ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ

 കാസർകോട്: ബദിയടുക്കയിലെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന പെർള കാട്ടുകുക്ക പെർതാജെ സ്വദേശിയും കുഞ്ഞിന്‍റെ അമ്മയുമായ ശാരദയെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഏക മകൻ സ്വാത്വികിനെയാണ് കിണറ്റിൽ എറിഞ്ഞ് കൊന്നത്.


കഴിഞ്ഞ ഡിസംബർ നാലിനായിരുന്നു സംഭവം. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കുട്ടി അബദ്ധത്തിൽ കിണറ്റില്‍ വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.


എന്നാൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ കുറ്റം സമ്മതിച്ചത്. മാനസികാസ്യാസ്ത്യം പ്രകടിപ്പിക്കുന്ന ശാരദ കുടുംബവഴക്കിനെതുടർന്നാണ് മകനെ കൊന്നതെന്ന് പൊലീസിനോട് പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today