പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഇയര്‍ഫോണ്‍വയര്‍ കൊണ്ട് കഴുത്തുമുറുക്കി കൊന്ന മാതാവിനെ അറസ്റ്റ് ചെയ്തു

 ബദിയടുക്ക: നവജാതശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിന(24)യെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബേഡകം സി.ഐ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്. ഷാഹിനയെ ഇന്ന് രാവിലെ ബദിയടുക്ക സ്റ്റേഷനിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്തതിന് ശേഷമാണ് സി.ഐ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഷാഹിനയെയും ഭര്‍ത്താവ് ഷാഫി, ഭര്‍തൃമാതാവ്, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരെയും ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. ഷാഹിനയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. ഡിസംബര്‍ 15ന് വൈകിട്ടാണ് ഷാഫിയുടെ ചെടേക്കാലിലെ വീട്ടിലെ കിടപ്പുമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today