ബദിയടുക്ക പഞ്ചായത്ത്​ ആസൂത്രണ സമിതിയിലേക്ക്​ സി.പി.എം പിന്തുണയിൽ ബിജെപി ഉപാധ്യക്ഷൻ

 ബദിയടുക്ക: പഞ്ചായത്ത്​ ആസൂത്രണ സമിതിയിലേക്ക്​ സി.പി.എം പിന്തുണയിൽ ഉപാധ്യക്ഷനായി ബി.ജെ.പി നേതാവ്​ മഹേഷിനെ തെരഞ്ഞടുത്തു. മുസ്​ലിംലീഗിനെ ഒഴിവാക്കാൻ ബി.ജെ.പിയും സി.പി.എമ്മും ധാരണയനുസരിച്ചാണ്​ തെരഞ്ഞെടുപ്പിനെ നേരിട്ടത്​. പഞ്ചായത്തിൽ എട്ട് വീതം അംഗങ്ങളാണ്​ യു.ഡി.എഫിനും ബി.ജെ.പിക്കുമുള്ളത്​. സ്​ഥിരം സമിതി തെരഞ്ഞടുപ്പിൽ ബി.ജെ.പിക്ക് സി.പി.എം​ വോട്ടുചെയ്​തിരുന്നു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ സ്​ഥാനത്തേക്കും ഇൗ ധാരണ തുടരുകയായിരുന്നു. മുസ്​ലിം ലീഗ് നേതാവ് മാഹിൻ കേളോട്ടിനെയാണ് ബി.ജെ.പി പരാജയപ്പെടുത്തിയത്. കേളോട്ടിന്​ യു.ഡി.എഫി​ൻെറ എട്ടും സ്വതന്ത്ര അംഗത്തി​ൻെറ ഉൾപ്പടെ ഒമ്പത് വോട്ടു ലഭിച്ചു. ബി.ജെ.പിയുടെ മഹേഷിന് പാർട്ടി അംഗങ്ങളുടെ എട്ടും സി.പി.എമ്മി​ൻെറ രണ്ടും വോട്ടു ലഭിച്ചു. ഇതോടെയാണ്​ പത്തു വോട്ടി​ൻെറ പിന്തുണയിൽ ബി.ജെ.പിക്ക്​ ഉപാധ്യക്ഷ സ്​ഥാനം ലഭിച്ചത്​.


Previous Post Next Post
Kasaragod Today
Kasaragod Today

Artic