തിരുവനന്തപുരം: 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി. നീല, വെള്ള റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്‍കും. ഇതുവരെ 5.5 കോടി സൗജന്യ ഭക്ഷ്യകിറ്റ് നല്‍കി.
ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് രണ്ടു കോടി രൂപവായ്പ സബ്‌സിഡിയായി അനുവദിക്കും. മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ വകയിരുത്തി. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ കൂട്ടി.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റും. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ വിവിധ പദ്ധതികള്‍ക്കായി 600 കോടി രൂപ ചെലവിടും. ദരിദ്രരുടെ വീട്ടിലെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കും.