സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചു; കണ്ണൂര്‍ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്, ആകെ രോ​​ഗബാധിതരുടെ എണ്ണം പത്തായി

 സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ജനിതകമാറ്റം വന്ന കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി.


അതേസമയം, സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 6108 പേര്‍ രോ​ഗമുക്തി നേടുകയും ചെയ്തു.


Previous Post Next Post
Kasaragod Today
Kasaragod Today