70% കോവിഡ് രോഗികൾ കേരളത്തിലും മഹാരാഷ്ട്രയിലും: കേന്ദ്ര ആരോഗ്യമന്ത്രി

 ന്യൂഡൽഹി∙ രാജ്യത്ത് 70% കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇന്ത്യയിൽ ആകെ 153 പേരിൽ യുകെയിൽ നിന്നുള്ള കോവിഡ് വകഭേദം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു.രാജ്യത്തെ കഴിഞ്ഞ 7 ദിവസത്തിലുള്ളിൽ 147 ജില്ലകളിലും 14 ദിവസത്തിനുള്ളിൽ 18 ജില്ലകളിലും 21 ദിവസത്തിൽ 6 ജില്ലകളിലും 28 ദിവസത്തിലുള്ളിൽ 21 ജില്ലകളിലും ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,666 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,07,01,193 ആയി. പുതിയതായി 123 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,53,847. നിലവിൽ 1,73,740 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 14,301 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തി നേടിയവർ 1,03,73,606 ആയി.


أحدث أقدم
Kasaragod Today
Kasaragod Today