അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബദിയടുക്കയിലെ വിദ്യാർത്ഥിനി പിറന്നാൾ ദിനത്തിൽ മരിച്ചു. ബദിയടുക്ക മൂകംപാറ മരമില്ലിന് സമീപത്തെ അബ്ദുൽ ഖാദർ-സാബിറ ദമ്പതികളുടെ മകൾ അസ്‌നിയ(18) യാണ് മരിച്ചത്. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുവരികയും രാത്രി അസുഖം മൂർച്ഛിച്ചതിനാൽ ചെങ്കളയിലെ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെവെച്ചാണ് മരിച്ചത്.
ബദിയടുക്ക നവജീവന ഹൈസ്‌കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ അസ്‌നിയ ഡിഗ്രി പ്രവേശനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. സഹോദരൻ അലിഷാൻ രണ്ട് വർഷം മുമ്പ് പെരുന്നാൾ ദിനത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. അൽസിന, അഫീസ എന്നിവർ മറ്റു സഹോദരങ്ങളാണ്.