മുള്ള രിയ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുള്ളരിയ മാളങ്ക അരിത്തലയിലെ ശിവരാമ മണിയാണിയുടെ ഭാര്യ കുസുമ (48)യാണ് മരിച്ചത്. നാല് ദിവസം മുമ്പ് പനിയെ തുടർന്ന് വിദ്യാ നഗറിലെ ആസ്പത്രിയിൽ പ്രവേശി പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ആസ്പ തി വിട്ടെങ്കിലും ഛർദ്ദിയുണ്ടായതി നാൽ വീണ്ടും ആസ് പ്രതി യിൽ എത്തി. ഇന്നലെ ഉച്ചയോടെയാണ് മരി ച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായി രുന്നു. മക്കൾ: സുജീഷ് (കാറഡുക്ക വെൽഫയർ സൊസൈറ്റി സെക്രട്ടറി), ശിൽപ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശാന്താ കുമാരി, വേണുഗോപാല, വിജയകുമാർ.
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
mynews
0