തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന് ഇടപെടല്‍. വനിതാ കമ്മീഷന് ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി.
കാസര്‍ഗോഡ് കാനത്തൂരിലാണ് സംഭവം. ബേബി(36)യെയാണ് ഭര്‍ത്താവ് വിജയന് വെടിവച്ചു കൊലപ്പെടുത്തിയത്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വിജയന് വെടിവച്ചത്.
തലയ്ക്ക് വെടിയേറ്റ ബേബി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇതിന് ശേഷം വിജയന് തൂങ്ങി മരിച്ചു.
വെടി ശബ്ദം കേട്ട അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.