തളിപ്പറമ്പിലെ വൻ മയക്കുമരുന്ന് വേട്ട: പിടിയിലായ 7 പേരിൽ കാസർഗോഡ് സ്വദേശികൾ 2 പേർ

 തളിപ്പറമ്പ്: തളിപ്പറമ്പിൽ എക്സൈസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ യുവതിയുൾപ്പെടെ ഏഴുപേരെ അറസ്​റ്റുചെയ്തു. പുതുവർഷം ആഘോഷിക്കുന്നതിനായി എത്തിച്ചേർന്ന കണ്ണൂർ, കാസർകോട്, പാലക്കാട്‌, വയനാട് സ്വദേശികളായ എഴുപേരെയാണ് ബക്കളത്തെ മദ്യശാലയിൽനിന്ന്​ പിടികൂടിയത്.


തളിപ്പറമ്പ് നരിക്കോട് സ്വദേശി ത്വയ്യിബ് (28), കരിമ്പം സ്വദേശി കെ.കെ. ഷമീറലി (28), പാലക്കാട് കുളിവയൽ സ്വദേശി ഉമ (24), തളിപ്പറമ്പ് ഹബീബ് നഗർ സ്വദേശി മുഹമ്മദ്‌ ഹനീഫ (32), കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ്‌ ശിഹാബ് (22), കാസർകോട് സ്വദേശി മുഹമ്മദ്‌ ഷഫീക്ക് (22), വയനാട് സ്വദേശി കെ. ഷഹബാസ് (24) എന്നിവരാണ് അറസ്​റ്റിലായത്. ഇവരിൽനിന്ന് അഞ്ചു ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള 50 ഗ്രാം എം.ഡി.എം.എ, എട്ട് സ്ട്രിപ് എൽ.എസ്.ഡി സ്​റ്റാമ്പ്, 40 ഗ്രാം ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.


രഹസ്യവിവരത്തെ തുടർന്നാണ് ഇവരെ തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം. ദിലീപി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. തളിപ്പറമ്പ് സ്വദേശികളായ ഷമീറും ഷഹബാസും നിരവധി മയക്കുമരുന്ന് കേസുകളിലടക്കം പ്രതികളാണെന്ന് എക്സൈസ് പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today