25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസർഗോഡ് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

 കണ്ണൂര്‍: ദുബായില്‍ നിന്ന് എയര്‍ഇന്ത്യാ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി ഹാഫിസില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ 480 ഗ്രാം സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്. കിഷോര്‍, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി. മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


أحدث أقدم
Kasaragod Today
Kasaragod Today