തിരഞ്ഞെടുപ്പ് : കാസർകോട് ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി

 കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ ഭൂരിഭാഗം ഡിവൈ.എസ്.പി മാരെയും സ്ഥലം മാറ്റി നിയമിച്ചു. സി ഐ മാരുടെ സ്ഥലം മാറ്റം അടുത്ത ആഴ്ച തന്നെ ഉണ്ടാകും. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരെ കണ്ണൂരിലേക്ക് മാറ്റി. കണ്ണൂരിൽനിന്നുള്ള പി.പി സദാനന്ദനെ കാസർകോട് ഡിവൈ.എസ്.പിയായി നിയമിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി വിനോദിനെ കോഴിക്കോട് ഡിവൈ.എസ്.പിയായി മാറ്റി നിയമിച്ചു. കണ്ണൂർ ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലിനെ കാഞ്ഞങ്ങാട് നിയമിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ ദാമോദരനെ കാസർകോട് എസ്.എസ്.ബിയിലും കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ സുധാകരനെ പി.കെ സുധാകരനെ കണ്ണൂർ ക്രൈംബ്രാഞ്ചിലും മാറ്റി നിയമിച്ചു. കോഴിക്കോട് നിന്നുള്ള വി.വി ബെന്നി ആണ് കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും കെ. ഹരിചന്ദ്ര നായ്ക്കിനെ കണ്ണൂർ നർക്കോട്ടിക് സെല്ലിലും കണ്ണൂർ ക്രൈം ബ്രാഞ്ചിൽ നിന്ന് എ.വി പ്രദീപിനെ കാസർകോട് എസ്.ബിയിലും നിയമിച്ചിട്ടുണ്ട്. കണ്ണൂർ അഡീഷണൽ എസ്.പി പ്രജീഷ് തോട്ടത്തിൽ ആണ് പുതിയ കാസർകോട് അഡീഷണൽ എസ്.പി. ഇവിടെ നിന്ന് അഡീഷണൽ എസ്.പി സേവ്യറിനെ എറണാകുളത്തേക്ക് മാറ്റി. കെ. അഷ്‌റഫ്‌ ആണ് പുതിയ എസ്.എം.എസ് ഡിവൈ.എസ്.പി. എ.എസ്.പി വിവേക് കുമാർ തൃശൂർ ഐ.ആർ.എസ്.പി ആയി നിയമിതനായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today