കാസര്‍കോട്: മദ്യക്കടത്തിനിടയില്‍ എക്‌സൈസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച ഓടിപ്പോയ യുവാവ് സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടയില്‍ അറസ്റ്റില്‍. കൂഡ്‌ലു, ഗുഡ്ഡെ,ടെമ്പിള്‍ റോഡിലെ സഞ്‌ജയ്‌കുമാര്‍ എന്ന അപ്പുക്കുട്ടനെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്‌ടര്‍ പി പി ജനാര്‍ദ്ദനനും സംഘവും അറസ്റ്റു ചെയ്‌തത്. ഇയാളില്‍ നിന്നു ഏഴു ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം.ഈ മാസം രണ്ടാം തീയ്യതി ബൈക്കില്‍ മദ്യം കടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അന്നു ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു
ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവ് രണ്ടാം ദിവസം മദ്യം കടത്തുന്നതിനിടയില്‍ അറസ്റ്റില്‍
mynews
0