പെട്രോൾ നികുതിയില്ലാതെ 29.78 രൂപ മാത്രം, ഡീസലിന്​ 30.95: വ​ർ​ധി​പ്പി​ച്ച നി​കു​തി കു​റ​​ക്കു​ന്നി​ല്ല

 തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​നി​കു​തി വ​രു​മാ​നം ഗ​ണ്യ​മാ​യി ഉ​യ​ർ​ന്നി​ട്ടും ഇ​ള​വ്​ ന​ൽ​കാ​തെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ. വി​ല വ​ർ​ധി​ക്കു​ം തോ​റും നി​കു​തി​യും കു​ത്ത​നെ ഉ​യ​രു​ക​യാ​ണ്. സ​ർ​ക്കാ​രു​ക​ളു​ടെ വ​രു​മാ​ന​വും. വി​ല കു​റ​ഞ്ഞ​പ്പോ​ൾ വ​രു​മാ​നം കു​റ​യാ​തി​രി​ക്കാ​ൻ നി​കു​തി കൂ​ട്ടി​യി​രു​ന്നു.


ഇ​താ​ണ്​ ഇ​പ്പോ​ൾ ക​ന​ത്ത ആ​ഘാ​ത​മാ​യ​ത്. വി​ല ഉ​യ​രു​ന്ന​തി​ന​നു​സ​രി​ച്ച്​ വ​ർ​ധി​പ്പി​ച്ച നി​കു​തി കു​റ​​ക്കു​ന്നി​ല്ല. കേ​ന്ദ്രം കു​റ​ക്ക​െ​ട്ട എ​ന്ന്​ സം​സ്ഥാ​ന​വും സം​സ്ഥാ​നം കു​റ​ക്ക​െ​ട്ട എ​ന്ന്​ കേ​ന്ദ്ര​വും നി​ല​പാ​ട്​ എ​ടു​ത്ത​തോ​ടെ ജ​ന​ത്തി​െൻറ ന​ടു​വൊ​ടി​യു​ന്നു.


ബു​ധ​നാ​ഴ്​​ച ഒ​രു ലി​റ്റ​ർ പെ​ട്രോ​ൾ വി​ല ​ 86.46 രൂ​പ​യാ​ണ്. ഗ​താ​ഗ​ത ചാ​ർ​ജ്​ വ്യ​ത്യ​സ്​​ത​മാ​യ​തി​നാ​ൽ ഒാ​രോ ജി​ല്ല​യി​ലും വി​ല​യി​ൽ നേ​രി​യ മാ​റ്റ​മു​ണ്ട്. ​ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് അ​ടി​സ്ഥാ​ന വി​ല ​29.78 രൂ​പ മാ​ത്ര​മാണ്​. ​32.98 രൂ​പ കേ​ന്ദ്ര എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി. മ​റ്റ്​ ചെ​ല​വു​ക​ൾ കൂ​ടു​േ​മ്പാ​ൾ ലി​റ്റ​റി​ന്​ 62.96 രൂ​പ വ​രും. ഇ​തി​ലാ​ണ്​ സം​സ്ഥാ​ന​നി​കു​തി വ​രു​ന്ന​ത്. വി​ൽ​പ​ന​നി​കു​തി മാ​ത്രം 18.94 രൂ​പ (30.08 ശ​ത​മാ​നം). സെ​സ്​ പു​റ​മെ. ഡീ​ല​ർ ക​മീ​ഷ​ൻ കൂ​ടി ചേ​രു​േ​മ്പാ​ഴാണ്​ വി​ല 86.46 രൂ​പയാ​കുന്നത്​.ഡീ​സ​ൽ അ​ടി​സ്ഥാ​ന വി​ല 30.95 രൂ​പ​യാ​ണ്. കേ​ന്ദ്ര എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി, സം​സ്ഥാ​ന നി​കു​തി, സെ​സ് ​എ​ന്നി​വ അ​ട​ക്കം 80.67 രൂ​പ​യാ​ണ്​ വി​ൽ​പ​ന വി​ല. 1000 ലി​റ്റ​ർ പെ​ട്രോ​ൾ വി​ൽ​ക്കു​േ​മ്പാ​ൾ സം​സ്ഥാ​ന​ത്തി​ന്​ വി​ൽ​പ​ന നി​കു​തിയായി 18,941 രൂ​പ ല​ഭി​ക്കും. ലി​റ്റ​റി​ന്​ ഒ​രു രൂ​പ അ​ധി​ക വി​ൽ​പ​ന നി​കു​തി​യും പു​റ​മെ സെ​സും.


ഡീ​സ​ലി​ന്​ സം​സ്ഥാ​ന വി​ൽ​പ​ന നി​കു​തി 22.76 ശ​ത​മാ​ന​മാ​ണ്. 1000 ലി​റ്റ​ർ ഡീ​സ​ൽ വി​ൽ​ക്കു​േ​മ്പാ​ൾ വി​ൽ​പ​ന​നി​കു​തി​യാ​യി 14,334 രൂ​പ ല​ഭി​ക്കും. ലി​റ്റ​റി​ന്​ ഒ​രു രൂ​പ അ​ധി​ക വി​ൽ​പ​ന നി​കു​തി​യും സെ​സും പു​റ​മെ.


ഇ​ന്ധ​ന നി​കു​തി പി​രി​ക്കാ​ൻ സ​ർ​ക്കാ​റു​ക​ൾ​ക്ക്​ എ​ളു​പ്പ​മാ​ണ്. എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ത​െ​ന്ന നേ​രി​ട്ട്​ സ​ർ​ക്കാ​റി​ന്​ ന​ൽ​കും. പെ​ട്രോ​ളും ഡീ​സ​ലും ജി.​എ​സ്.​ടി പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യാ​ൽ വി​ല കു​റ​യും. പ​േ​ക്ഷ സ​ർ​ക്കാ​ർ ത​യാ​റ​ല്ല. മാ​സം ഇ​ന്ധ​ന​നി​കു​തി ഇ​ന​ത്തി​ൽ മാ​ത്രം സം​സ്ഥാ​ന​ത്തി​ന്​ 750 കോ​ടി​യി​േ​ല​റെ​യാ​ണ്​ വ​രു​മാ​നം.


Previous Post Next Post
Kasaragod Today
Kasaragod Today