കോവിഡ്‌ ഭീതി: ജനറല്‍ ആശുപത്രിയില്‍ വീണ്ടും സന്ദര്‍ശക വിലക്ക്‌


 കാസര്‍കോട്‌: ജനറല്‍ ആശുപത്രിയില്‍ വീണ്ടും സന്ദര്‍ശകര്‍ക്കു വിലക്ക്‌ ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ച അറിയിപ്പ്‌ ആശുപത്രി കവാടത്തില്‍ പതിച്ചു. ജനിതകമാറ്റം സംഭവിച്ച കോവിഡ്‌ ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിലാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌.കോവിഡ്‌ മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ്‌ ആദ്യം സന്ദര്‍ശക വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. വൈറസ്‌ വ്യാപനം കുറഞ്ഞതോടെ ഇതു പിന്‍വലിക്കുകയും ചെയ്‌തിരുന്നു. ഇതിനിടയിലാണ്‌ ബ്രിട്ടനില്‍ നിന്നു എത്തിയ കര്‍ണ്ണാടക സ്വദേശി ഉള്‍പ്പെടെയുള്ള ആറുപേര്‍ക്കു ജനിതകമാറ്റം സംഭവിച്ച കോവിഡ്‌ സ്ഥിരീകരിച്ചതും ആശുപത്രിയില്‍ സന്ദര്‍ശകവിലക്ക്‌ ഏര്‍പ്പെടുത്തിയതും.

Previous Post Next Post
Kasaragod Today
Kasaragod Today