മുന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ഹര്‍ഭജന്‍ സിംഗിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തില്ല. ഹര്‍ഭജന്‍ സിംഗ് തന്നെയാണ് അദ്ദേഹന്‍ സി എസ് കെ വിടുകയാണ് എന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ന് വൈകിട്ട് ക്ലബുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് ഹര്‍ഭജന്‍ ഈ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. രണ്ടു വര്‍ഷം ചെന്നൈക്ക് വേണ്ടി കളിക്കാന്‍ ആയതില്‍ സന്തോഷം ഉണ്ടെന്നും ടീമിനും ആരാധകര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
2018ല്‍ 2 കോടി നല്‍കി ആയിരുന്നു ഹര്‍ഭജനെ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. ചെന്നൈക്ക് വേണ്ടി 24 മത്സരങ്ങള്‍ കളിച്ച താരം 23 വിക്കറ്റുകള്‍ നേടിയിരുന്നു.