മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. അതിനുള്ള അവകാശവും അർഹതയും ലീഗിനുണ്ടെന്നും മുനവറലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു.
കൂടുതൽ സീറ്റുകൾ ചോദിക്കുന്ന കാര്യത്തിൽ പാർട്ടിയിൽ ധാരണയായിട്ടുണ്ട്. എവിടെയൊക്കെ എത്ര സീറ്റുകൾ വേണമെന്ന് പിന്നീട് തീരുമാനിക്കും. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുമോയെന്ന ചോദ്യത്തിന് മുമ്പ് കിട്ടിയുണ്ടെന്നാണ് മുനവറലി തങ്ങൾ മറുപടി നൽകിയത്.
ലീഗിനെ സി.പി.എം വർഗീയമായി ആക്രമിക്കുന്നത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനാണ്. ഇതിലൂടെ താൽകാലിക ലാഭം ഉണ്ടാകുമെങ്കിലും കേരളത്തെ വലിയ അപകടത്തിലാക്കുമെന്നും മുനവറലി തങ്ങൾ ചൂണ്ടിക്കാട്ടി.