മുസ്ലിം ലീഗ് പ്രവർത്തകനെ മർദ്ധിച്ചു കൊന്ന സംഭവം,പെൺകുട്ടിയെ ശല്യം ചെയ്തു എന്ന് പറയുന്നത് വ്യാജമെന്ന് ബന്ധുക്കൾ

 കാസര്‍കോട് ആശ്വിനി നഗറിൽ  ആൾക്കൂട്ട ആക്രമണത്തിൽ  കൊല്ലപ്പെട്ട ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനും ലീഗ് പ്രവർത്തകനുമായ  റഫീഖ് (49) ന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി  പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്,   ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെ കറന്തക്കാട് അശ്വിനനഗറിലെ സ്വകാര്യാസ്പത്രിക്ക് സമീപമാണ് സംഭവം. മര്‍ദ്ദനമേറ്റ് അവശനായ റഫീഖിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും  മരണം സംഭവിച്ചിരുന്നു 

സമീപത്തെ കടകളിലെയും മറ്റ് കെട്ടിടങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുന്നുണ്ട് . റഫീഖ് തന്നെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഒരു പെണ്‍കുട്ടി അശ്വിനിനഗറിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരൂൾപ്പടെ ഉള്ളവരോട്  സമീപിച്ചിരുന്നു  എന്നും ഇതോടെ ഇവര്‍ ഉള്‍പ്പെടെയുള്ള സംഘം റഫീഖിനെ വളഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പറയുന്നത്. 

മരണകാരണം മര്‍ദ്ദനമാണോയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ വ്യക്താമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.


റഫീക്കിന്‍റെ ബന്ധുക്കളുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റഫീക്ക് ശല്യം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ കാസര്‍കോട് വനിതാ സെല്ലും കേസെടുത്തു. ആശുപത്രി പരിസരത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് 


തന്നെ ശല്യം ചെയ്തതായാണ്  പെൺകുട്ടി പോലീസിൽ കൊടുത്ത മൊഴി , ഇത് ശെരിയല്ലെന്നും അക്രമണത്തെ ന്യായീകരിക്കുന്നതിന് വേണ്ടി പ്രതികൾ ഉണ്ടാക്കിയ നാടകം മാത്രമാണ് എന്നുമാണ് റഫീഖിന്റെ ബന്ധുക്കളും അയൽവാസികളും  പറയുന്നത്  

.


Previous Post Next Post
Kasaragod Today
Kasaragod Today