ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് മരണപ്പെട്ടു

 ഉപ്പള: ഉംറ കഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങാന്‍ കിടന്ന ഉപ്പള സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള ഹിദായത്ത് നഗര്‍ ശൈഖ് അഹമദ് റോഡിലെ പരേതനായ അബ്ദുല്‍ ഖാദര്‍-നഫീസ ദമ്പതികളുടെ മകന്‍ ശൈഖ് അഹമദ് (36) ആണ് മരിച്ചത്. സൗദി റിയാദില്‍ ഒരു വീട്ടില്‍ കാര്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് ദിവസം മുമ്പ് കൂട്ടുകാരോടൊപ്പം ഉംറക്ക് പോയതായിരുന്നു. ഉംറ കഴിഞ്ഞ് ഇന്നലെ രാത്രി താമസസ്ഥലത്ത് എത്തിയതിന് ശേഷം ഉംറക്ക് പോയ വിശേഷങ്ങള്‍ നാട്ടിലെ സുഹൃത്തുക്കളോട് മൊബൈലില്‍ ചാറ്റ് ചെയ്തതിന് ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. സുഹൃത്തുക്കള്‍ വിളിച്ചിട്ടും ഉണരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മയ്യത്ത് റിയാദില്‍ ഖബറടക്കും. ഭാര്യ:ഹന്നത്ത്. മൂന്ന് മാസം പ്രായമായ ഒരു കുഞ്ഞുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today