'വാക്സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ

 പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വാക്സിന്‍ വിതരണം പൂര്‍ത്തിയാകുന്ന മുറക്ക് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. പശ്ചിമ ബംഗാളിലെ താക്കൂര്‍നഗറില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.


'വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്‌ട് പാര്‍ലമെന്‍റിന്‍റെ നിയമമാണ്. എങ്ങിനെയാണ് നിങ്ങള്‍ക്ക് അതിനെ പ്രതിരോധിക്കാനാവുന്നത്..?


നിങ്ങള്‍ക്ക് അതിനെ തടയാനുള്ള അധികാരവുമില്ല...' അമിത് ഷാ പറഞ്ഞു.


ഇതിന് മുമ്ബ് ബംഗാളിലെ കൂച്ച്‌ ബെഹറില്‍ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്ത അമിത് ഷാ മമത ബാനര്‍ജിയെ വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്ബോഴേക്കും മമതക്ക് ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നായിരുന്നു അമിത് ഷായുടെ വെല്ലുവിളി.


'തെരഞ്ഞെടുപ്പ് കഴിയട്ടെ, മമതയും ജയ് ശ്രീറാം വിളിച്ച്‌ തുടങ്ങും' അമിത് ഷാ


Previous Post Next Post
Kasaragod Today
Kasaragod Today