കറന്തക്കാട് ബസിന് നേരേ കല്ലെറിഞ്ഞ യുവാവ് പിടിയിൽ

 കാസർകോട്: കറന്തക്കാട് ബസിന് നേരേ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. കൂഡ് ലുവിലെ ദീപകിനെയാണ് കാസർകോട് പോലീസ് പിടികൂടിയത്.ശനിയാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഡ്രൈവറടക്കം മൂന്ന് ജീവനക്കാർക്കാണ് പരിക്ക്. ബസിൻ്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ബസ്സ്റ്റോപ്പിൽ ബസ് നിർത്താത്തതിലാണ് കല്ലെറിഞ്ഞതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.


Previous Post Next Post
Kasaragod Today
Kasaragod Today