അസ്ഹറിന് ഐപിഎല്ലിലേക്ക് ‘റോയൽ’ എൻട്രിയോ?

 കാസർകോട് ∙ ഇന്ത്യൻ ക്രിക്കറ്റിലേക്ക് കേരളത്തിന്റെ പുത്തൻ താരോദയം കാസർകോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎൽ പ്രവശനത്തിന്റെ പടിവാതിലിൽ. രാജസ്ഥാൻ റോയൽസിനു വേണ്ടിയോ മുംബൈ ഇന്ത്യൻസിനു വേണ്ടിയോ അസ്ഹറുദ്ദീൻ കളിച്ചേക്കും. രണ്ടു ടീമുകളുടെയും ട്രയൽസിനു വേണ്ടി അസ്ഹറുദ്ദീനു ക്ഷണം ലഭിച്ചിട്ടുണ്ട്.ഇതിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയുള്ള 2 ദിവസത്തെ ട്രയൽസ് പൂർത്തിയാക്കി. മുഷ്താഖലി ക്രിക്കറ്റ് ടൂർണമെന്റിലെ മിന്നുന്ന പ്രകടനത്തിനു തൊട്ടുപിന്നാലെയായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിന് അസ്ഹറിനു ക്ഷണം ലഭിച്ചത്. മുംബൈയിൽ മുഖ്ത്താഖലി ക്രിക്കറ്റ് മത്സരം കഴിഞ്ഞ് ട്രയൽസുകൂടി പൂർത്തിയാക്കിയാണ് അസ്ഹർ നാട്ടിലേക്കു മടങ്ങിയത്.ഫെബ്രുവരി 2,3 തീയതികളിൽ നാഗ്പൂരിലാണ് രാജസ്ഥാൻ റോയൽസിന്റെ ട്രയൽസ്. ഇതിൽ പങ്കെടുക്കുന്നതിനായി അസ്ഹർ നാഗ്പൂരിൽ എത്തി. ഫിറ്റ്നസ്, സ്കിൽ പരിശോധനകൾ ഇവിടെ നടക്കും. മലയാളിയായ സഞ്ജു സാംസൺ ആണ് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ. രാജസ്ഥാൻ റോയൽസിന്റെ ട്രയൽസ് പൂർത്തിയായ ഉടനെ വിജയ് ഹസാരെ ട്രോഫിക്കു വേണ്ടി വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന ക്യാംപിൽ അസ്ഹർ ചേരും.


13നാണ് ഐപിഎൽ താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്നാണ് ഇപ്പോഴത്തെ വിവരം. 18ന് ലേലം വിളി നടക്കും. മുഷ്താഖലി ക്രിക്കറ്റ് ടൂർണമെന്റിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തവണ തീർച്ചയായും അസ്ഹർ ഐപിഎൽ കളിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികളും സുഹൃത്തുക്കളും.


ഈ ടൂർണമെന്റിൽ 37 പന്തിൽ സെഞ്ചുറിയടിച്ചതോടെ ട്വന്റി20യിലെ ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗത കൂടിയ മൂന്നാമത്തെ സെഞ്ചുറി എന്ന നേട്ടമാണ് അസ്ഹർ സ്വന്തമാക്കിയത്. മൊത്തം 54 പന്തിൽ 137 റൺസായിരുന്നു അസ്ഹറിന്റെ നേട്ടം.


أحدث أقدم
Kasaragod Today
Kasaragod Today