ബഹ്റൈനിൽ പളളികളിൽ പ്രാർത്ഥന രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചു

 ബഹ്റൈനിൽ പളളികളിൽ പ്രാർത്ഥന രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചു. ഫെബ്രുവരി 11 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.


കഴിഞ്ഞ ദിവസം ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞ നാല് പേർ കൂടി മരിച്ചിരുന്നു. 719 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 323 പേര്‍ പ്രവാസികളാണ്. നിലവിൽ 6036 പേർ ചികിൽസയിൽ കഴിയുന്നുണ്ട് . ഇവരിൽ 46 പേരുടെ നില ഗുരുതരമാണ്. 461 പേർക്ക് കൂടി അസുഖം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today