മലപ്പുറം: മലപ്പുറം നഗരസഭ മുൻ ചെയർമാനും ഐ.എൻ.എൽ മുൻ നേതാവുമായിരുന്ന സാധു റസാഖ് ബി.ജെ.പിയിൽ ചേർന്നു. റസാഖിനെ കൂടാതെ വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്ന ചിലരും ബി.ജെ.പിയിലെത്തി. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണ വേദിയിലെത്തിയാണ് പാർട്ടി പ്രവേശനം പ്രഖ്യാപിച്ചത്. സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
അതേസമയം, റസാഖിനെ മുസ്ലിംലീഗ് നേതാവായാണ് ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ് ബുക് പേജിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വ്യാപകവിമർശനമുയരുന്നുണ്ട്.റസാഖിന് ഐ.എൻ.എല്ലുമായി ബന്ധമില്ലെന്ന് ഐ.എൻ.എൽ ജില്ല െസക്രേട്ടറിയറ്റ് അറിയിച്ചു. ബി.ജെ.പിയിൽ ചേർന്ന സാധു റസാഖ് ഐ.എൻ.എൽ ജില്ല കമ്മിറ്റി ഭാരവാഹിയാണെന്ന വിധത്തിലുള്ള ബി.ജെ.പിയുടെയും അദ്ദേഹത്തിെൻറയും അവകാശവാദം കളവാണെന്ന് വാർത്താ കുറിപ്പിൽ പറഞ്ഞു. രണ്ടര വർഷമായി പാർട്ടിയുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ല. വ്യാജ പ്രചാരണത്തെ പൊതുസമൂഹം തള്ളിക്കളയണമെന്നും ജില്ല ജനറൽ െസക്രട്ടറി സി.പി. അൻവർ സാദത്ത് പറഞ്ഞു.