യു​വ​ബോളിവുഡ് ന​ട​ൻ സ​ന്ദീ​പ് ന​ഹ​ർ മ​രി​ച്ച നി​ല​യി​ൽ

 മുംബൈ ∙ ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ജീവചരിത്രം പറയുന്ന ‘എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിൽ നടൻ സുശാന്ത് സിങ്ങിനൊപ്പം അഭിനയിച്ച  സന്ദീപ് നാഹറിനെ (33)  അന്ധേരിക്കടുത്ത് ഒാഷിവാരയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.


സുശാന്ത് സിങ്ങിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഞായറാഴ്ച 8 മാസം തികഞ്ഞു ദിവസങ്ങൾക്കുശേഷമാണ് സഹതാരത്തിന്റെ മരണം.ഭാര്യ കാഞ്ചനെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തിയുളള ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെയാണ് സന്ദീപ് നാഹറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോളിവുഡ് ലോബികളുടെ ഇടപെടലിനെത്തുർന്ന് അവസരം നഷ്ടപ്പെടുന്നതിനെക്കുറിച്ചും  സന്ദേശത്തിൽ പറയുന്നുണ്ട്. അക്ഷയ്കുമാർ നായകനായ കേസരിയിലും  ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള സന്ദീപ്  ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഹരിയാന സ്വദേശിയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today