പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കി; സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതിയും കുറച്ചു,

 ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കി. നിരവധി മലയാളികള്‍ക്കും ഇതിന്‍രെ പ്രയോജനം ലഭിക്കും .


ടാക്‌സ് ഓഡിറ്റ് പരിധി അഞ്ചു കോടിയില്‍ നിന്ന് 10 കോടിയിലേക്ക് ഉയര്‍ത്തി. ആദായനികുതി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും


രാജ്യത്ത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 2014 ലെ 3.31 കോടിയില്‍ നിന്ന് 2020 ല്‍ 6.48 കോടിയായി ഉയര്‍ന്നെന്ന് ധനമന്ത്രി.



സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചു. 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. നികുതി കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് ഒരു പരിധിവരെ തടയിടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് തീരുവ കുറയ്ക്കാന്‍ ബഡ്ജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെളളിയുടെയും ഇറക്കുമതി നികുതി കുറച്ചിട്ടുണ്ട്.


ലോക്ക്ഡൗണ്‍ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാല്‍ കര മാര്‍ഗമുളള സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്തിന്റെ ഇറക്കുമതി ചുങ്കം നിലവില്‍ 12.5ശതമാനമാണ്. മൂന്ന് ശതമാനം ജി എസ് ടിയും സ്വര്‍ണത്തിന് മേല്‍ ഇടാക്കുന്നു.

ഒരു കിലോ സ്വര്‍ണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുള്‍പ്പെടെ അമ്ബത് ലക്ഷം രൂപയ്ക്ക് മുകളിലാണ്.കളളക്കടത്തായി കൊണ്ടുവരുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം


أحدث أقدم
Kasaragod Today
Kasaragod Today