കര്‍ഷക ക്ഷേമത്തിനായി പുതിയ സെസ്: പെട്രോളിന് 2.50 രൂപ, ഡീസലിന് 4 രൂപ,

 ന്യൂഡല്‍ഹി: കര്‍ഷക ക്ഷേമ പദ്ധതികള്‍ക്കായി പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കടക്കം സെസ് ഏര്‍പ്പെടുത്തി. ധനമന്ത്രി  നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ് കൂടുക. എന്നാല്‍ ഇവയുടെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല.


സ്വര്‍ണം, വെള്ളി കട്ടികള്‍ക്ക് 2.5%, മദ്യത്തിന് 100 %,  ക്രൂഡ് പാം ഓയില്‍- 17.5%, 20% സോയാബീന്‍, സൂര്യകാന്തി എണ്ണ-20 %, ആപ്പിള്‍-35 %, കല്‍ക്കരി, ലിഗ്നൈറ്റ്-1.5 %, യൂറിയ അടക്കമുള്ള നിര്‍ദ്ദിഷ്ട വളം-5 %, പയര്‍-40 %, കാബൂളി കടല-30%, ബെംഗാള്‍ കടല-50%, പരിപ്പ് -20%, പരുത്തി-5 % എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തി.


കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനാല്‍ ഇതില്‍ ഭൂരിപക്ഷത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള സെസ് ഉപഭോക്താവിനെ നേരിട്ട് ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.


أحدث أقدم
Kasaragod Today
Kasaragod Today