ദു​ബൈ​യി​ല്‍ വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ള്‍ കു​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ട്

ദു​ബൈ: ദു​ബൈ​യി​ല്‍ വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ള്‍ കു​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷം നാ​ലാം പാ​ദ​ത്തി​ല്‍ 62 ശ​ത​മാ​നം കു​റ​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ദു​ബൈ പൊ​ലീ​സ്​ ട്രാ​ഫി​ക്​ ജ​ന​റ​ല്‍ ഡ​യ​റ​ക്​​ട​റേ​റ്റ്​ യോ​ഗ​ത്തി​ല്‍ അ​സി​സ്​​റ്റ​ന്‍​റ്​ ക​മാ​ന്‍​ഡ​ര്‍ ഇ​ന്‍ ചീ​ഫ്​ മു​ഹ​മ്മ​ദ്​ സെ​യ്​​ഫ്​ അ​ല്‍ സ​ഫീ​നാ​ണ്​ റി​പ്പോ​ര്‍​ട്ട്​ അ​വ​ത​രി​പ്പി​ച്ച​ത്.


ല​ക്ഷം പേ​രി​ല്‍ 1.8 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ റോ​ഡ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​ത്. 2.7 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ക്കാ​നാ​യി​രു​ന്നു പൊ​ലീ​സ്​ ല​ക്ഷ്യം.


വി​വി​ധ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളി​ലൂ​ടെ 1,47,561 പേ​രെ​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ ബ​ന്ധ​പ്പെ​ട്ട​ത്.


ഇ​തി​നി​ടെ നി​ര​വ​ധി കാ​മ്ബ​യി​നു​ക​ളും പൊ​ലീ​സ്​ ന​ട​ത്തി. കാ​ല്‍​ന​ട​ക്കാ​രു​ടെ സു​ര​ക്ഷ, മ​റ്റ്​ വാ​ഹ​ന​ങ്ങ​ളു​മാ​യി അ​ക​ലം പാ​ലി​ക്ക​ല്‍, അ​പ​ക​ട​ര​ഹി​ത റ​മ​ദാ​ന്‍, അ​പ​ക​ട​ങ്ങ​ളി​ല്ലാ​ത്ത വേ​ന​ല്‍ തു​ട​ങ്ങി​യ കാ​മ്ബ​യി​നു​ക​ളാ​ണ്​ പൊ​ലീ​സ്​ ന​ട​ത്തി​യ​ത്. ട്രാ​ഫി​ക്​ സു​ര​ക്ഷ​യെ കു​റി​ച്ച്‌​ ദു​െ​ബെ പൊ​ലീ​സ്​ ട്രാ​ഫി​ക്​ ട്രെ​യി​നി​ങ്​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ വ​ഴി 1069 പേ​ര്‍​ക്ക്​ പ​രി​ശീ​ല​നം ന​ല്‍​കാ​നും ക​ഴി​ഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today