പൊന്നോമനയ്ക്കു പേരിട്ട് കോലിയും അനുഷ്കയും; ഹൃദയം നിറഞ്ഞെന്ന് കുറിപ്പ്

 ന്യൂഡൽഹി∙ ഈ വർഷം ജനുവരി 11 നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്കും ഭാര്യ അനുഷ്ക ശര്‍മയ്ക്കും പെൺകുഞ്ഞ് പിറന്നത്. സമൂഹമാധ്യങ്ങൾ വഴി കോലി സന്തോഷ വാർത്ത പുറത്തുവിട്ടപ്പോൾ ആരാധകരും സഹതാരങ്ങളും ആശംസകളോടെ വരവേറ്റു. ഇപ്പോഴിതാ കുഞ്ഞിനു പേരിട്ട കാര്യവും കോലിയും ഭാര്യയും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. വാമിക എന്നാണു താരദമ്പതികളുടെ മകളുടെ പേര്.മകളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. പക്ഷേ കുഞ്ഞിന്റെ മുഖം കാണാൻ സാധിക്കുന്നില്ല. കോലിയും അനുഷ്കയും കുഞ്ഞിനെ ഓമനിക്കുന്ന ചിത്രമാണ് അനുഷ്ക ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഹൃദ്യമായൊരു കുറിപ്പും ഇതിനോടൊപ്പമുണ്ട്. കുഞ്ഞു വാമിക ഞങ്ങളുടെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതായി അനുഷ്ക പ്രതികരിച്ചു. കണ്ണീര്‍, ചിരി, സങ്കടം, ആനന്ദം എന്നിവയെല്ലാം ചിലപ്പോൾ മിനിറ്റുകൾക്കുള്ളിൽ അനുഭവിക്കാന്‍ സാധിക്കുന്നു.ആരാധകരുടെ ആശംസകൾക്കും പ്രാര്‍ഥനകൾക്കും നന്ദിയുണ്ടെന്നും അനുഷ്ക ശർമ വ്യക്തമാക്കി. മാധ്യമങ്ങൾ തങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും എല്ലാ വിവരങ്ങളും കൃത്യമായി അവർക്കു ലഭ്യമാകുമെന്നും കോലിയും അനുഷ്കയും നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. ആവശ്യം അംഗീകരിച്ചതിൽ മാധ്യമങ്ങൾക്കുള്ള നന്ദിയും പിന്നീട് ഇവർ അറിയിച്ചു.

കുഞ്ഞുണ്ടാകുന്നതിനാൽ ഓസ്ട്രേലിയൻ പര്യടനം ഉപേക്ഷിച്ചാണു വിരാട് കോലി ഭാര്യയുടെ അടുത്തെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കോലി ടീമിനൊപ്പം ചേരും. ഫെബ്രുവരി അഞ്ചിന് ചെന്നൈയിലാണ് ടെസ്റ്റിലെ ആദ്യ മത്സരം. ഇരു ടീമുകളിലെയും താരങ്ങൾ ഹോട്ടലിൽ ക്വാറന്റീനിലാണ്. ഫെബ്രുവരി രണ്ടിന് കോവിഡ് പരിശോധനകൾക്കു ശേഷമാണു പരിശീലനത്തിനായി താരങ്ങൾ ഇറങ്ങുക


Previous Post Next Post
Kasaragod Today
Kasaragod Today