തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിന്‍റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ കസേരയുള്‍പ്പെടെയുള്ള സാധനങ്ങള്‍ സെക്രട്ടറിയേറ്റ് വളപ്പിലേക്ക് വലിച്ചെറിഞ്ഞു. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്ത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വൈസ് പ്രസിഡന്‍റ് സ്നേഹ, സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ക്കും പരിക്കേറ്റു.
കെ.എസ്.യു പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
യുണിഫോമില്‍ നെയിം പ്ലേറ്റ് പോലുമില്ലാത്ത പൊലീസുകാരാണ് പ്രവര്‍ത്തകരെ മര്‍ദിച്ചതെന്നും ഇവര്‍ പൊലീസ് വേഷത്തിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും െക.എസ്.യു നേതാക്കള്‍ ആരോപിച്ചു. കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുമ്ബില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.