എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

 കാസർകോട് : കാസർകോട് നഗരത്തിൽ എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. 390 ഗ്രാം എം.ഡി.എം.എ. മയക്ക് മരുന്നുമായാണ് ചൂരി ഹൈദ്രോസ് റോഡിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സുഹൈൻ ഹാഷിമി(26)നെയാണ് കാസർകോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കാസർകോട് പുതിയ ബസ്സ്റ്റാന്റിന് സമീപം സൂർലു റോഡിൽ വെച്ചാണ് ഹാഷിമിനെ പിടികൂടിയത്. കാസർകോട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി. രമേശിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ കൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് ഇജാസ്, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today