ജലീലിന് ഫിറോസിനോട് പക; യൂത്ത് ലീഗ് നേതാക്കൾക്കെതിരായ ആരോപണം തിരക്കഥ: സി.കെ.സുബൈർ

 കോഴിക്കോട്∙ കഠ്‌വ–ഉന്നാവോ ഫണ്ട് പിരിവു സംബന്ധിച്ച് യൂത്ത് ലീഗ് നേതാക്കൾക്കെതിരെ ഉയർന്ന ആരോപണത്തിനു പിന്നിൽ മന്ത്രി കെ.ടി.ജലീലിന്റെ തിരക്കഥയെന്ന് യൂത്ത്‌ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ. പി.കെ ഫിറോസ് കാരണം തന്റെ മുഖം വികൃതമായതിലെ പകയാണ് കെ.ടി ജലീലിനുള്ളത്. അതിനുവേണ്ടി മാത്രമാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ ലക്ഷ്യംവച്ചതെന്നും സി.കെ സുബൈർ പറഞ്ഞു.കഠ്‌വ-ഉന്നാവോ ഫണ്ടിൽ കോടികൾ വന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽ 39,33,697 രൂപ മാത്രമാണ് വന്നത്. ഇതിൽ 24,60,000 രൂപ ചെലവായെന്നും ബാക്കി 14,73,697 രൂപ അക്കൗണ്ടിൽ തന്നെയുണ്ടെന്നും കണക്കുപരിശോധിച്ചാൽ ആർ‍ക്കും മനസിലാക്കാവുന്നതാണെന്നും സി.കെ.സുബൈർ പറഞ്ഞു.കഠ്‌വയിലെ കുടുംബത്തിന് പണം കൊടുത്തിട്ടില്ലെന്നു പറയുന്നത് വ്യാജമാണ്. കുടുംബത്തിന് പണം കൈമാറുന്നതിന്റെ ചിത്രങ്ങൾ ആ ദിവസങ്ങളിൽ പത്രമാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. പിരിച്ചുകിട്ടിയ പണം ഉപയോഗിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി യുവജന യാത്രയുടെ കടം വീട്ടിയെന്ന ആരോപണവും വ്യാജമാണ്. ഫണ്ടു പിരിച്ചത് ദേശീയ കമ്മറ്റിയാണ്.


സംസ്ഥാന ജന.സെക്രട്ടറിയായ പി.കെ ഫിറോസിനെ ഇതിലേക്ക് വലിച്ചഴിച്ചത് ജലീലിന്റെ പക കൊണ്ടുമാത്രമാണെന്നും സി.കെ സുബൈർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് മന്ത്രി കെ.ടി.ജലീൽ പറയുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ കെ.ടി.ജലീൽ മാപ്പ് പറയണമെന്നും സി.കെ സുബൈർ പറഞ്ഞു.ആരോപണം പിൻവലിച്ച് മുഈനലി ശിഹാബ് തങ്ങൾ


കഠ്‌വ ഫണ്ട് ആരോപണവുമായി ബന്ധപ്പെട്ടു നേതൃത്വത്തിനെതിരേ ആദ്യഘട്ടത്തിൽ രംഗത്തുവന്ന യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങളും സി.കെ.സുബൈറിനൊപ്പം വാർത്താസമ്മേളനത്തിനെത്തി. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്നും അത് പരിഹരിച്ചുകഴിഞ്ഞുവെന്നും മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞു. മുംബൈയിൽ ചേർന്ന കമ്മിറ്റിയിലാണ് കണക്ക് അവതരിപ്പിച്ചത്. ആ യോഗത്തിൽനിന്ന് മുഈനലി തങ്ങൾ നേരത്തെ ഇറങ്ങിപ്പോയിരുന്നുവെന്നും അതുകൊണ്ടാ


ണ് അദ്ദേഹം കണക്കുകൾ കാണാതിരുന്നതെന്നും സി.കെ.സുബൈർ പറഞ്ഞു.

Previous Post Next Post
Kasaragod Today
Kasaragod Today