നാസയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജയെ നിയമിച്ച്‌ ബൈഡന്‍; ഭവ്യ ലാല്‍ നാസ ആക്‌ടിംഗ് ചീഫ് ഓഫ് ‌സ്‌റ്റാഫ്

 വാഷിംഗ്‌ടണ്‍: ഇന്ത്യന്‍ വംശജയായ ഭവ്യ ലാല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ആക്‌ടിംഗ് ചീഫ് ഓഫ് ‌സ്‌റ്റാഫ് ആയി നിയമിതയായി. ജോ ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ ഏജന്‍സിയില്‍ അംഗമായിരുന്നു ഭവ്യ.ബഹിരാകാശ സാങ്കേതിക വിദ്യയിലും എഞ്ചിനീയറിംഗിലും വലിയ അനുഭവ സമ്ബത്തുള‌ളയാളാണ് ഭവ്യയെന്ന് നാസ അറിയിച്ചു. അമേരിക്കയിലെ ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഫോര്‍ ഡിഫെന്‍സ് അനാലിസിസ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഇന്‍സ്‌റ്റി‌റ്റ്യൂട്ടി(എസ്.ടി.പി.ഐ)ല്‍ 2005 മുതല്‍ 2020 വരെ ഗവേഷണ അംഗമായി പ്രവര്‍ത്തിച്ച അനുഭവ പരിചയം ഭവ്യ ലാലിനുണ്ട്.


വൈ‌റ്റ് ഹൗസിലെ സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ആന്റ് നാഷണല്‍ സ്‌പേസ് കൗണ്‍സിലില്‍ യുദ്ധപ്രധാനമായബഹിരാകാശ സാങ്കേതികവിദ്യ ചുമതലകള്‍ ഭവ്യക്കുണ്ടായിരുന്നു.രാജ്യത്തെ അഞ്ച് പ്രമുഖ സയന്‍സ് കമ്മി‌റ്റികളെ നയിക്കുകയോ അംഗമാകുകയോ ചെയ്‌തിട്ടുണ്ട്.


എസ്.ടി.പി.ഐയിലെത്തും മുന്‍പ് ശാസ്‌ത്ര സാങ്കേതികവിദ്യ പോളിസി ഗവേഷണ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സി-എസ്ടിപിഎസ് എല്‍എല്‍സിയുടെ അദ്ധ്യക്ഷയായിരുന്നു ഭവ്യ.


ബഹിരാകാശ രംഗത്തെ സംഭാവനകള്‍ക്ക് അന്താരാഷ്‌ട്ര ബഹിരാകാശയാത്രാ ഗവേഷണ അക്കാഡമിയില്‍ ഭവ്യയെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആണവ എഞ്ചിനീയറിംഗില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള‌ള ഇവര്‍ സയന്‍സ് ആന്റ് ടെ‌ക്‌നോളജി ആന്റ് പോളിസിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ജോര്‍ജ് വാഷിംഗ്‌ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്‌ടറേ‌റ്റും നേടി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic