സുബഹിക്ക് പള്ളിക്ക് പോകുകയായിരുന്ന പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവം, അന്വേഷണം കാസർകോട് കണ്ണൂർ കേന്ദ്രമാക്കിയ ക്വട്ടേഷൻ സംഘങ്ങളിലേക്ക്

 കോഴിക്കോട്: നാദാപുരം തൂണേരിയില്‍ നിന്നും രണ്ട് ദിവസം മുമ്ബ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ ഇതുവരെയും കണ്ടെത്താനായില്ല. കോഴിക്കോട് നാദാപരും തൂണേരി മുടവന്തേരി സ്വദേശി മേക്കര താഴെകുനി എംടികെ അഹമ്മദിനെയാണ് ശനിയാഴ്ച പുലര്‍ച്ചെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. പ്രഭാത നമസ്‌കാരത്തിനായി സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകവെയാണ് അഹമ്മദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.


ഇന്നോവ കാറില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.ജില്ല പൊലീസ് മേധാവി ഡോ. എ ശ്രീനിവാസന്റെ നതൃത്വത്തില്‍ പ്രത്യക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനിടെ ഖത്തറിലുള്ള അഹമ്മദിന്റെ സഹോദരന്റെ ഫോണിലേക്ക് ഒരു കോടി രൂപ നല്‍കിയാല്‍ അഹമ്മദിനെ വിട്ടയക്കാമെന്ന തരത്തില്‍ ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.


അഹമ്മദിന്റെ ശബ്ദ്ത്തില്‍ തന്നെയാണ് സന്ദേശം ലഭിച്ചിട്ടുള്ളത്. ഈ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരഗോമിക്കുകയാണ്. തട്ടിക്കൊണ്ടുപോകലിന് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. അഹമ്മദ് പള്ളിയിലേക്ക് പോകുന്ന സമയം അറിയുന്നവരുടെ സഹായം തട്ടിക്കൊണ്ടുപോയവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം അഹമ്മദിന്റെ വീട്ടിലെത്തി ഭാര്യയുടെയും മക്കളുടെയും മറ്റ്ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഹമ്മദിന്റെ വിദേശത്തുള്ള വ്യവസായങ്ങളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.


ശനിയാഴ്ച പുലര്‍ച്ചെ 5.20നാണ് അഹമ്മദ് പള്ളിയിലേക്ക് പുറപ്പെട്ടത്. തൂണേരി എളവള്ളൂര്‍ ജുമമസ്ജിദിലേക്ക് സുബഹി നമസ്‌കാരത്തിന് പോകു വഴിയാണ് അജ്ഞാതര്‍ അഹമ്മദിനെ തട്ടിക്കൊണ്ടുപോയത്. ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന പ്രദേശവാസി വഴിയരികില്‍ അഹമ്മദിന്റെ സ്‌ക്കൂട്ടര്‍ വീണു കിടക്കുന്നതു കണ്ട് വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. അപ്പോഴാണ് വീട്ടുകാര്‍ അദ്ദേഹത്തെ കാണാതായ വിവരം അറിഞ്ഞതും പൊലീസില്‍ പരാതിപ്പെടുന്നതും.അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് നിന്നും ലഭിച്ച അഹമ്മദിന്റെ സ്‌കൂട്ടറില്‍ മറ്റൊരു വാഹനം ഇടിച്ചതിന്റെ അടയാളങ്ങളുണ്ട്. സ്‌കൂട്ടറിന് കേടുപാടുകള്‍ സംഭവിക്കുകയും സ്ഥലത്ത് പിടിവലി നടന്നതിന്റെ അടയാളങ്ങളുമുണ്ട്. അഹമ്മദ് ധരിച്ചിരുന്ന തൊപ്പിയും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.


അഹമ്മദ് മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചാണ് പള്ളിയിലേക്ക് പോയത്. രാവിലെ എട്ടരമണിയോടെ അജ്ഞാതസംഘം അഹമ്മദിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. അഹമ്മദിന്റെ ഭാര്യാണ് ഫോണെടുത്തത്. അഹമ്മദിനെ കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് അവര്‍ ഫോണ്‍ കട്ടുചെയ്യുകയായിരുന്നു. തുടര്‍ന്നുവന്ന ഫോണ്‍ കോള്‍ വീട്ടുകാര്‍ പൊലീസിന് കൈമാറി. ഖത്തറിലെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപ നല്‍കിയാല്‍ ഉടന്‍ വിട്ടയക്കാമെന്നാണ് ഫോണില്‍ പറഞ്ഞിട്ടുള്ളത്. ഖത്തറിലുള്ള അഹമ്മദിന്റെ സഹോദരന്‍ അസീസിന്റെ മൊബൈലില്‍ അഹമ്മദിന്റെ സന്ദേശം വന്നതായും ബന്ധുക്കള്‍ ബന്ധുക്കള്‍ പറഞ്ഞു.


ഒരു കോടി രൂപ നല്‍കിയാല്‍ സംഘം തന്നെ വിട്ടയക്കുമെന്നാണ് അസീസിന് ലഭിച്ച ശബ്ദസന്ദേശം. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സള്‍ഫര്‍ കെമിക്കല്‍ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറാണ് അഹമ്മദ്. ഖത്തറില്‍ കമ്ബനിയിലെ സ്റ്റാഫിനെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.അതിനാല്‍ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today