കാ​സ​ർ​കോ​ട്​ ജില്ലയിൽ എ​ട്ട് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കൂ​ടി അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്

 കാ​സ​ർ​കോ​ട്​: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്​​ഞ​ത്തി​ലൂ​ടെ ജി​ല്ല​യി​ലെ എ​ട്ട് വി​ദ്യാ​ല​യ​ങ്ങ​ള്‍കൂ​ടി അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്. ജി​ല്ല​യി​ല്‍ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഏ​ഴ് സ്‌​കൂ​ളു​ക​ളി​ലെ കെ​ട്ടി​ട​ങ്ങ​ളും പ്ലാ​ന്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഒ​രു സ്‌​കൂ​ള്‍ കെ​ട്ടി​ട​വു​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഫെ​ബ്രു​വ​രി ആ​റി​ന് നാ​ടി​ന് സ​മ​ര്‍പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്താ​കെ 111 വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന​ത്. പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. ജി​ല്ല​യി​ലെ എം.​എ​ല്‍.​എ​മാ​രാ​യ എം. ​രാ​ജ​ഗോ​പാ​ല്‍, കെ. ​കു​ഞ്ഞി​രാ​മ​ന്‍, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, ജി​ല്ല​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ക​ല​ക്ട​ര്‍ ഡോ.​ഡി. സ​ജി​ത് ബാ​ബു, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ സം​ബ​ന്ധി​ക്കും. ഓ​ണ്‍ലൈ​നാ​യി ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം ഓ​രോ വി​ദ്യാ​ല​യ​ത്തി​ലും പ്ര​ത്യ​കം ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.


പൂ​ര്‍ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ എം.​എ​ല്‍.​എ​മാ​ര്‍ ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നാ​ല് വി​ദ്യാ​ല​യ​ങ്ങ​ളും മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്​ മൂ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ളു​മാ​ണ് മി​ക​വി​‍െൻറ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​രു​ന്ന​ത്. ഇ​തി​ല്‍ കി​ഫ്​​ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള ഏ​ഴ് സ്‌​കൂ​ളു​ക​ളു​ടെ നി​ർ​മാ​ണ ചു​മ​ത​ല കൈ​റ്റി​‍െൻറ ഇ​ന്‍ഫ്രാ​സ്‌​ട്ര​ക്ച​ര്‍ വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു നി​ർ​മാ​ണ ക​രാ​ര്‍.


Previous Post Next Post
Kasaragod Today
Kasaragod Today