മലപ്പുറത്ത് യൂത്ത് ലീഗ്–ഡിവൈഎഫ്ഐ ഏറ്റുമുട്ടല്‍; ലാത്തിവീശി

 മലപ്പുറം∙ യുവജനക്ഷേമ ബോർഡിന്റെ സ്പീക് യങ് പരിപാടിയിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ ഇരച്ചുകയറിയതിനെ തുടർന്നു സംഘർഷം. ഡിവൈഎഫ്ഐ–യൂത്ത് ലീഗ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി. പ്രവർത്തകർക്കും പൊലീസുകാർക്കും പരുക്കേറ്റു.  വെള്ളിയാഴ്ച വൈകിട്ട് 5ന് മലപ്പുറം ടൗൺഹാൾ അങ്കണത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.

അനധികൃത നിയമന വിഷയത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രകടനം പൊലീസ് തടഞ്ഞെങ്കിലും ചില പ്രവർത്തകർ പ്രതിരോധം ഭേദിച്ച് അകത്തുകയറുകയായിരുന്നു. ഉന്തും തള്ളും കസേരകൾ കൊണ്ട് പരസ്പരം തല്ലുമുണ്ടായി. പിന്നീട് കൂടുതൽ പൊലീസ് എത്തി യൂത്ത് ലീഗ് പ്രവർത്തകരെ ഗേറ്റിനു പുറത്താക്കി.വീണ്ടും സംഘടിച്ച യൂത്ത് ലീഗ് പ്രവർത്തകർ ടൗൺഹാൾ ഗേറ്റിനു മുന്നിൽ പ്രതിഷേധ യോഗം നടത്തി. മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ വീണ്ടും ബഹളമുണ്ടായി. ഇതിനിടെ പ്രസംഗത്തിന്റെ സംപ്രേഷണവും മുടങ്ങി. ഇത് വേദിയിലും ബഹളത്തിനിടയാക്കി. 2 മിനിറ്റിന് ശേഷം വീണ്ടും പ്രസംഗം തുടർന്നു. യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പിരിഞ്ഞുപോയി.


Previous Post Next Post
Kasaragod Today
Kasaragod Today