പെരുമ്ബാവൂര്‍: വാഹനാപകടത്തില്‍ അന്തരിച്ച ഗായിക മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു.കൂടാതെ അപകട ശേഷം നിര്‍ത്താതെ പോയ വാഹനം പിന്നീട് പോലീസ് പിടികൂടി. അപകടം നടന്നത് പെരുമ്ബാവൂര്‍ പുല്ലുവഴിയിലാണ്. റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്‍ദാസ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത് 2018 ലായിരുന്നു. എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.
വാഹനാപകടത്തില്‍ അന്തരിച്ച ഗായിക മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു
mynews
0