ബോവിക്കാനത്ത് ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ചു

 മുളിയാര്‍: മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ചു . ചെര്‍ക്കള ജാല്‍സൂര്‍ റോഡില്‍ ബോവിക്കാനം മുളിയാര്‍ വളവില്‍ ഇന്ന് രാവിലെയാണ് സംഭവം.

കാസര്‍കോട്  ജനറല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹവുമായി മുള്ളേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന  ആംബുലന്‍സും എതിര്‍ദിശയില്‍ നിന്നുവന്ന  സ്വിഫ്റ്റ് കാറും ഇടിച്ചാണ് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് നിസ്സാര പരിക്കുണ്ട് . ഉടന്‍ തന്നെ കാസര്‍ഗോഡ് നിന്നും മറ്റൊരു ആംബുലന്‍സ് എത്തി മൃതദേഹം മാറ്റി. ആദൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി


Previous Post Next Post
Kasaragod Today
Kasaragod Today