മാംസം ഭക്ഷണമാണ്​, അശുദ്ധിയായി കണക്കാക്കാനാകില്ല -ചൊവ്വാഴ്ചയിലെ മാംസവിൽപന നിരോധനത്തിനെതിരെ അസദുദ്ദീൻ ഉവൈസി

 ഹൈദരാബാദ്​: ഹരിയാനയിലെ അതിർത്തിപട്ടണമായ ഗുഡ്​ഗാവിൽ എല്ലാ ചൊവ്വാഴ്ചകളില​ും മാംസ വിൽപ്പനശാലകൾ അടച്ചിടാൻ തീരുമാനിച്ചതിനെതിരെ ഹൈദരാബാദ്​ ലോക്​സഭ എം.പിയും എം.ഐ.എം.ഐ.എം നേതാവുമായ​ അസദുദ്ദീൻ ഉവൈസി. ലക്ഷക്കണക്കിന്​ പേർക്ക്​ മാംസം ഭക്ഷണമാണെന്നും അതിനെ അശുദ്ധമായി കണക്കാക്കാൻ കഴിയില്ലെന്നും ഉവൈസി ട്വീറ്റ്​ ചെയ്​തു.


'അവർ തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ വിശ്വാസങ്ങളെ ലംഘിക്കുന്നതെങ്ങനെയാണ്​? ജനങ്ങൾ മാംസം വാങ്ങുകയും വിൽക്കുകയും തിന്നുകയും ചെയ്യുന്നു. അവർ നിങ്ങളെ അതിനായി നിർബന്ധിക്കുന്നില്ല. ഈ ലോജിക്ക്​ പ്രകാരം, എല്ലാ വെള്ളിയാഴ്ചകളിലും മദ്യശാലകൾ അടച്ചിടണ്ടേ? മാംസം ലക്ഷക്കണക്കിന്​ ഇന്ത്യക്കാർക്ക്​ ഭക്ഷണമാണ്​. അതിനെ ഒരിക്കലും അശുദ്ധിയായി കണക്കാക്കാൻ സാധിക്കില്ല' -ഉവൈസി ട്വീറ്റ്​ ചെയ്​തു.എല്ലാ ചൊവ്വാഴ്ചകളിലും മാംസ വിൽപ്പന ശാലകൾ അടച്ചിടാൻ വ്യാഴാഴ്ച​ ചേർന്ന കോർപറേഷൻ യോഗത്തിലാണ്​ തീരുമാനിച്ചത്​.


മതവികാരം പരിഗണിച്ച്​ ചൊവ്വാഴ്ച ചില കൗൺസർമാർ മാംസശാലകൾ അടച്ചിടമെന്ന്​ ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇതിനെ മേയർ പിന്തുണക്കുകയും ചെയ്​തു. പുതുതായി മാംസ വിൽപ്പന ശാലകൾ ആരംഭിക്കുന്നതിന്​ ലൈസൻസ്​ ഫീസ്​ 5000ത്തിൽനിന്ന്​ 10,000 ആയി ഉയർത്തുകയും ചെയ്​തു. അനധികൃത മാംസ വിൽപ്പന ശാലകൾക്ക്​ ചുമത്തിയിരുന്ന പിഴ​ 500ൽനിന്ന്​ 5000 ആയി കുത്തനെ ഉയർത്തുകയും ചെയ്​തിട്ടുണ്ട്​.


Previous Post Next Post
Kasaragod Today
Kasaragod Today