കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍

 മഞ്ചേശ്വരം: കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കൊടലമുഗറു കാനയിലെ വിനോദ്‌(25) ആണ്‌ മരിച്ചത്‌.

ഇലക്‌ട്രീഷ്യനായ വിനോദിനെ കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ കാണാതായത്‌. ജോലിക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞ്‌ വീട്ടില്‍ നിന്നും ഇറങ്ങിയ വിനോദ്‌ പിന്നീട്‌ തിരിച്ചുവന്നില്ലെന്ന്‌ കാണിച്ച്‌ മാതാവ്‌ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീടുള്ള തിരച്ചിലിനിടയിലാണ്‌ വീടിന്‌ നൂറുമീറ്റര്‍ അകലെയുള്ള ആള്‍ താമസമില്ലാത്ത വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണ പ്പെട്ടത്‌. ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സ്‌ എത്തിയാണ്‌ മൃതദേഹം പുറത്തെടുത്തത്‌. പരേതനായ രാമ-കല്യാണി ദമ്പതികളുടെ മകനാണ്‌.


Previous Post Next Post
Kasaragod Today
Kasaragod Today

Artic