മൊഗ്രാല്‍പുത്തൂര്‍: ബഹ്‌റൈനില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ചായിത്തോട്ടത്തിലെ സി.എച്ച് ഹമീദ് (60) ആണ് മരിച്ചത്. 37 വര്‍ഷം ബഹ്‌റൈനിലെ മുഹമ്മദ് സഫാര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ബഹ്‌റൈന്‍ മൊഗ്രാല്‍പുത്തൂര്‍ സംയുക്തജമാഅത്ത് ട്രഷററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നിലവില്‍ ഉപാധ്യക്ഷനായിരുന്നു. സമസ്തയുടേയും കെ.എം.സി.സിയുടേയും സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ബഹ്‌റൈന്‍ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹമീദിന് നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. നാട്ടിലെത്തിയ ഉടന്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലേയും കാസര്‍കോട്ടേയും ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
പരേതരായ ഹസന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ആയിഷത്ത് ആഷിക്ക, ജാഷിര്‍, ഹസന്‍, ഹുസൈന്‍. മരുമകന്‍: നൗഷാദ് ഉപ്പള (ദുബായ്). സഹോദരങ്ങള്‍: ആച്ചിബി, കഞ്ചിബി, ആയിഷ, ഖൈറു, മിസ്‌രിയ.