ഇ.​പി​ക്കും ബാ​ല​നും സീ​റ്റി​ല്ല; ശൈ​ല​ജ മ​ട്ട​ന്നൂ​രി​ല്‍ മ​ത്സ​രി​ക്കും

 തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രാ​യ ഇ.​പി ജ​യ​രാ​ജ​നും എ.​കെ ബാ​ല​നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ല. ഇ​രു​വും മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​നി​ച്ചു. 


ര​ണ്ട് ടേം ​മ​ത്സ​രി​ച്ച​വ​ര്‍ മാ​റി​നി​ല്‍​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ശ​ക്ത​മാ​യ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു​വ​ന്നു. മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​നും തോ​മ​സ് ഐ​സ​ക്കി​നും ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ത്തോ​ടും വി​യോ​ജി​പ്പു​ണ്ടാ​യി. 


ജ​യ​രാ​ജ​ന്‍ സം​ഘ​ട​നാ ചു​മ​ത​ല​യി​ലേ​ക്ക് മാ​റി​യെ​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.എ​ന്നാ​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ മ​ട്ട​ന്നൂ​രി​ല്‍ മ​ത്സ​രി​ക്കും.


Previous Post Next Post
Kasaragod Today
Kasaragod Today